സ്ത്രീ പുരുഷ ബന്ധത്തിന്റെ അസ്ഥിത്വം

പപ്പയുടെ ശവമടക്കും കഴിഞ്ഞ് ജോയ് മാത്യൂ പള്ളി മുറ്റത്തു നിന്നും പുറത്തിറങ്ങി. കൊറോണക്കാലമായതിനാൽ വളരെക്കുറച്ചുപേർ മാത്രമേ മരണാനന്തര ചടങ്ങുകൾക്കുണ്ടായിരുന്നുള്ളൂ. അവന് ഒന്നുറക്കെ പൊട്ടിക്കരഞ്ഞ് നെഞ്ചിലൊളിപ്പിച്ച ഭാരം കഴുകിക്കളയണമെന്നു തോന്നി. സമൂഹം തന്നിൽ നിഷ്കർഷിച്ചിരിക്കുന്ന ബാധ്യതകൾ ഓർത്തു. പുരുഷൻ ഉറക്കെ കരഞ്ഞാൽ അവനൊരു കിഴങ്ങൻ, തന്റേടമില്ലാത്തവൻ എന്നു പറഞ്ഞാ ക്ഷേപിക്കുന്ന സമൂഹത്തെ ഓർത്തു. അവന്റെ വ്യഥകൾ ഉള്ളിലൊതുക്കി. അവിടെ നിന്നാൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുമെന്നു കരുതി അവൻ വീണ്ടും പള്ളിമുറ്റത്തേക്ക് നീങ്ങി. അവിടെ നിന്നും പിൻവശത്തേക്കും നീങ്ങി. ശവമടക്കുന്ന […]

പ്രണയത്തിന്റെ തേറ്റകൾ

  പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുന്ന അവസ്ഥയിലാണ് ദേവിക ഹരിയുമായി ഒളിച്ചോടാൻ തീരുമാനിച്ചത്. നേരത്തെ പറഞ്ഞുറപ്പിച്ചതിൻ പ്രകാരം രജിസ്റ്റർ വിവാഹം കഴിഞ്ഞ് ഹരിയുടെ വീട്ടിലെത്തി. അവളുടെ വീടും പരിസരവുമായി തുലോം വ്യത്യസ്തമായിരുന്നെങ്കിലും എല്ലാ കുറവുകളേയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ദേവികയിൽ സംജാതമായിരുന്നു. ജീവിതം പുലർന്നു പോകാനുള്ള ഒരു സർക്കാർ ജോലി ഉണ്ടെന്നുള്ളതു മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഒരു നല്ല വീട്ടമ്മയാകാനുള്ള തീരുമാനം എടുത്തതിന്റെ മുന്നോടിയായി നാട്ടിൻ പുറത്തെ സ്ത്രീകൾ കരുതുന്ന മുറ്റമടിക്കൽ […]

വാടകയ്ക്കെടുക്കാം ഹൃദയങ്ങളെ ……..

മകളേയും കൊണ്ട് നഗരത്തിലെ ആ വലിയ ആശുപത്രിയിലേക്ക് ചേക്കേറിയിട്ട് അന്നേക്ക് അഞ്ചാം ദിവസമായിരുന്നു. ഐ.സി.യു.വിന്റെ വാതിൽക്കൽ കൊതുകുകൾക്കൊപ്പം ജയലക്ഷ്മിയും ഉറക്കമിളച്ചു കാത്തിരുന്നു. അഞ്ചാമത്തെ രാത്രിയിൽ പുതിയ ഒരു അതിഥി കൂടി എത്തി. തന്റെ ഉണങ്ങി വരണ്ട ശരീരത്തെ നിറം മങ്ങിയ സാരിക്കുള്ളിൽ ഒളിപ്പിച്ച ഉണക്ക മണ്ണിന്റെ നിറമുള്ള വൃദ്ധയായ ഒരു സ്ത്രീ . ആസ്ത്‌മാ രോഗിയായ തന്റെ ഭർത്താവിന്റെ വിവരങ്ങളറിയാൻ കൂടെ കൂടെ ആ വൃദ്ധ ആശുപത്രിക്കുള്ളിലേക്ക് എത്തി നോക്കിയിരുന്നു. അവർ തന്റെ ചെറിയ ഫോണെടുത്ത് ജയലക്ഷ്മിയുടെ […]

റാണിയും റാണിലക്ഷ്മിയും

അദ്ധ്യാപക പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന വേളയിലാണ് റാണിച്ചേച്ചിയും രണ്ടു മക്കളും അയലത്ത് വന്നു താമസമാരംഭിച്ചത്. എട്ടു വർഷം മുമ്പ് നാടുവിട്ട റാണി ച്ചേച്ചി അന്നു ഞങ്ങളുടെ ഗ്രാമത്തിൽ സ്ഫോടനം തന്നെ സൃഷ്ടിച്ചിരുന്നു. മറ്റുള്ളവരുടെ മനസ്സിൽ വിഷം തളിച്ചിട്ട് മറ്റൊരു മതസ്ഥനോടൊപ്പം നാടു വിട്ടപ്പോൾ വരാൻ പോകുന്ന ഭവിഷ്യത്തുകളൊന്നും ആലോചിച്ചില്ല. ചെകുത്താൻ കയറിയ റാണിച്ചേച്ചിയുടെ അച്ഛൻ ഒരു മുഴം തുണിയിൽ എല്ലാം അവസാനിപ്പിച്ചു കളഞ്ഞു. അമ്മയോടൊപ്പം അന്ന് ആ മരണവീട്ടിലേക്ക് പോയപ്പോൾ താൻ കണ്ട കാഴ്ചകൾ ഇന്നും […]

ബോൺസായ്

പതിവിലും നേരത്തെ രാധിക എഴുനേറ്റു. അന്ന് ഉച്ചയ്ക്ക് നടക്കുന്ന പി എസ്. സി പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ ഒരു മണിക്കൂർ പഠിക്കാമെന്നു വെച്ചു. പഠന ശേഷം നേരെ അടുക്കളയിൽ ചെന്നു. അടുക്കളയിലെ പാത്രങ്ങളോടു മല്ലിട്ടു. താനും പച്ചക്കറികളുമായുള്ള സംഭാഷണ വേളയിലാണ് ഒരു ചോദ്യം മനസ്സിലേക്കു വന്നത്. “ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ” ആരാണ്? “ദൈവമേ ! ഓർമ്മ കിട്ടുന്നില്ലല്ലോ?” ആത്മഗതം ഓതി. “കോഫി അന്നൻ “അല്ല വേറെ ആരോ? ഓടി ഫോണെടുത്തു ഗൂഗിൾ സെർച്ച് ചെയ്തു. “ആന്റോണിയോ […]

മരണ മാസ് !ബോട്ടുയാത്ര

മാഗസിനിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി തെരഞ്ഞെടുത്ത കൃതികളിൽ നിന്നും ലഭിച്ച ആ അനുഭവകഥ എന്നെ ഏറെ ആകൃഷ്ടയാക്കി. ഒന്ന്, ആ കഥ ഞാനുമായി ബന്ധപ്പെട്ടതാണ്. രണ്ട് , വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ഈ വർഷത്തെ ഏറ്റവും നല്ല എഴുത്തിനുള്ള സമ്മാനം നേടിയ ആ കഥ അദ്ധ്യാപികയായ ഞാനിവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വിദ്യാർത്ഥിനിയായ ദീപിക തന്റെ അനുഭവ കഥ വിവരിക്കുന്നു ബോട്ടുയാത്ര ഞാനും എന്റെ കൂട്ടുകാരിയായ സാറാ മറിയം തോമസുമായി ഒരു ഞായറാഴ്ച സെലിൻ ടീച്ചറുടെ […]

ടോട്ടോച്ചാൻ (ഓർമ്മ പുസ്തകം)

ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതും എന്നെ ആകർഷിച്ചതും എന്നാൽ കുട്ടികളും മുതിർന്നവരും വായിച്ചിരിക്കേണ്ടതുമായ ഒരു പുസ്തകമാണ് ടോട്ടോച്ചാൻ. തെത്സുകോ കുറോയാനഗി എന്ന ‘ജാപ്പനീസ് എഴുത്തുകാരിയുടെ വിവർത്തനമാണ് ഈ പുസ്തകം. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം വളരെയേറെ വായനക്കാരെ ആകർഷിച്ചതാണ്. വിദേശ അംബാസിഡർ ആയും മാധ്യമ (റേഡിയോ) പ്രവർത്തകയായും ജോലി ചെയ്ത് വളരെയധികം പ്രശസ്തി നേടിയ തെത്സുകോ കുറോയാനഗിയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണിത്. ടോട്ടോച്ചാൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന എഴുത്തുകാരി തന്റെ ബാല്യ കാലാനുഭവങ്ങൾ ഒരു […]

പുച്ഛം

ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവും അതേ അളവിൽ പുച്ഛഭാവവും കൂടി സമന്വയിപ്പിച്ചാൽ എന്റെ മേലുദ്യോഗസ്ഥയായ സൂസൻ ഫിലിപ്പിന്റെ മുഖമായി. ആരേയും അധികം പേടിക്കാത്ത എന്നിൽ അവർ ഭീതിയുടെ മുളകൾ നട്ടുപിടിപ്പിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ ഓർത്താണ് ഞാനിവരെ ഭയപ്പെട്ടിരുന്നത്. ഞാൻ നേരിടുന്ന അരക്ഷിതാവസ്ഥകളും ഇതിനൊരു കാരണമായിരുന്നു. കഴിഞ്ഞ ഒൻപതു വർഷക്കാലയളവിനുള്ളിൽ ഒരിക്കൽ പോലും എന്നെ നോക്കി ചിരിച്ചിട്ടില്ലെന്നാണ് എന്റെ ഓർമ. ദൃഢമായ മുട്ടത്തോടിനുളളിലെ ചീഞ്ഞ മുട്ട പോലുള്ള എന്റെ കുടുംബ ജീവിതം എന്നെ […]

ക്ഷുദ്രം

ഉച്ചമയക്കത്തിന്റെ ആലസ്യം വിട്ട് ചായയിടാനായി അടുക്കളയിലേക്ക് കയറിയപ്പോഴണ് അയൽ വീട്ടിൽ താമസിക്കുന്ന ചേട്ടത്തി (ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ ) കോഴിയെ തിരക്കി വീട്ടിലേക്കു വന്നത്. അല്പ സമയം കഴിഞ്ഞ് ഒരു ബഹളം കേട്ടപ്പോൾ കാരണം അന്വേഷിക്കാനായി ഞാൻ ചെന്നപ്പോൾ കണ്ട കാഴ്ച അതിരിന്റെ മുകളിൽ ചത്തു കുത്തിയിരിക്കുന്ന ഒരു കോഴിയെയാണ്. “ഇപ്പോ അവിടെ നിന്ന കോഴിയാണ്. ആരാണ്ട് ഇപ്പോ പിടിച്ചു കൊണ്ടുവന്നതാണ് ” ചേട്ടത്തിയുടെ ശബ്ദം ആക്രോശത്തോടെ മുഴങ്ങി. അപ്പോഴേക്കും എന്റെ ഭർത്താവും അമ്മാവിയമ്മയും അവിടെ എത്തി […]

അമ്മത്തുരുത്തുകൾ

കുട്ടികളുടെ ഡ്രിൽ പീരിഡിൽ അവരെന്ത് കളിയാണ് കളിക്കുന്നതെന്ന് ഞാൻ നോക്കാറുണ്ട്.അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന പീരിഡ് അതാണെന്ന് എനിക്കറിയാം . കടുത്ത വെയിലായതിനാൽ സാരിത്തുമ്പുകൊണ്ട് തലയ്ക്കു മീതെ ഇട്ടു കൊണ്ട് ഗ്രൗണ്ടിലേക്കു നടന്നു. ചുവന്ന ചരൽക്കല്ലും മണലും വിരിച്ച വിശാലമായ ഗ്രാണ്ട്. ഗ്രൗണ്ടിന്റെ അരികുകളിലായി ഗുൽമോഹറും നെല്ലിമരങ്ങളും പ്ലാവും നിൽക്കുന്നു. സൂര്യൻ മുകളിൽ കത്തി ജ്വലിക്കുന്നു ആൺകുട്ടികൾ രണ്ടറ്റത്തായി ബഹളത്തോടെ കളിക്കുന്നു. ഫുട്ബോളിന്റെ പിറകെ ഒടുന്നതിനാൽ അവരെന്നെ ശ്രദ്ധിക്കുന്നില്ല. ഇടയ്ക്ക് ചില തർക്കങ്ങളും ഉന്തുംതള്ളും എല്ലാം നടക്കുന്നുണ്ട്. […]